New Design

production

Recent Post

ഐക്ക് വേണ്ടി വിക്രം മേക്കപ്പിനായി ചെലവഴിച്ചത് ദിവസം 5 മണിക്കൂര്‍

ഐക്ക് വേണ്ടി വിക്രം മേക്കപ്പിനായി ചെലവഴിച്ചത് ദിവസം 5 മണിക്കൂര്‍

ചിത്രത്തിലെ വികൃതരൂപിയാകാന്‍ വിക്രം ഒരു ദിവസം ചെലവഴിച്ചത് അഞ്ച് മണിക്കൂറാണത്രേ. ഹോളിവുഡിലെ പ്രശസ്തമായ വീറ്റാ വര്‍ക്ക്ഷോപ്പിലെ കലാകാരന്‍മാരാണ് വിക്രത്തെ വികൃതരൂപിയാക്കി മാറ്റിയത്. ദ ഹോബിറ്റ്, ലോര്‍ഡ് ഓഫ് ദി റിംഗ്സ് തുടങ്ങി നിരവധി സൂപ്പര്‍നാച്ചുറല്‍ ചിത്രങ്ങള്‍ക്ക് മേക്കപ്പ് ചെയ്തിട്ടുള്ളവരാണ് വീറ്റയിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍.
വിക്രം ലിംഗേശന്‍ എന്ന ബോഡിബില്‍ഡറായും വികൃതരൂപിയായും വേഷമിടുന്ന ചിത്രത്തില്‍ ആമി ജാക്സണാണ് നായിക. മലയാളി താരം സുരേഷ് ഗോപിയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഉപന്‍ പട്ടേല്‍, സന്താനം എന്നിവരാണ് മറ്റ് താരങ്ങള്‍. എ.ആര്‍ റഹ്മാനാണ് സംഗീതം. ജനുവരി 14നാണ് ചിത്രം തിയറ്ററിലെത്തുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തുന്നുണ്ട്

തൃഷ വിവാഹിതയാകുന്നു

തൃഷ വിവാഹിതയാകുന്നു

ഗോസിപ്പുകള്‍ക്ക് വിരാമമിട്ടു കൊണ്ട് തെന്നിന്ത്യന്‍ സുന്ദരി തൃഷ വിവാഹിതയാകുന്നു. നിര്‍മ്മാതാവും ബിസിനസുകാരനായ വരുണ്‍ മാനിയന്‍ ആണ് വരന്‍. വിവാഹ നിശ്ചയം ജനവരി 23ന് നടക്കും. ട്വിറ്ററിലൂടെയാണ് തൃഷ ഇക്കാര്യം അറിയിച്ചത്. ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രമേ ചടങ്ങില്‍ പങ്കെടുക്കുകയുള്ളൂ. എന്നാല്‍ വിവാഹ തിയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. വിവാഹ ശേഷം അഭിനയ രംഗത്ത് തുടരുമെന്ന് തൃഷ ട്വിറ്ററില്‍ കുറിച്ചു.

കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ നടന്‍ ആസിഫ് അലി നയിക്കും

കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ നടന്‍ ആസിഫ് അലി നയിക്കും

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ അഞ്ചാം സീസണിനുള്ള കേരള സ്‌ട്രൈക്കേഴ്‌സ് ടീമിനെ നടന്‍ ആസിഫ് അലി നയിക്കും. രാജീവ് പിള്ള ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പിന്മാറിയ സാഹചര്യത്തിലാണ് ആസിഫ് അലി ക്യാപ്റ്റനാകുന്നത്.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗുമായി സഹകരിച്ചിരുന്നെങ്കിലും ഇതാദ്യമായാണ് ആസിഫ് അലി സിസിഎല്‍ മത്സരത്തിനെത്തുന്നത്. കഴിഞ്ഞ സീസണുകളില്‍ ടീമിനെ നയിച്ചിരുന്ന രാജീവ് പിള്ള ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പിന്മാറിയ സാഹചര്യത്തിലാണ് ആസിഫ് അലി ക്യാപ്റ്റനാകുന്നത്.

Breaking News
Loading...
Quick Message
Press Esc to close
Copyright © 2013 MollyBuzz All Right Reserved