"neelakasham pachkadal chuvanna bhoomi"

"നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി"

ചാപ്പാ കുരിശ്' എന്ന ചിത്രത്തിനുശേഷം സമീര്‍ താഹിര്‍ സംവിധാനം ചെയ്യുന്ന 'നീലകാശം പച്ചക്കടല്‍ ചുവന്ന ഭൂമി'യുടെ രണ്ടാം ഘട്ട ചിത്രീകരണം തൃശ്ശൂരില്‍ ആരംഭിച്ചു.  ഹാപ്പി അവേഴ്‌സ് എന്റര്‍ടെയ്ന്റമെന്റുമായി ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ നവാഗതനായ ഷമീര്‍ മുഹമ്മദ് എഴുതുന്നു.
 ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, സണ്ണി വെയ്ന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മണിപ്പൂരിലെ പ്രശസ്ത നടി സുര്‍ജബാലയാണ് നായിക. ബംഗാളി നടനായ ധൃതിമാന്‍ ചാറ്റര്‍ജി, ജോയ് മാത്യു, ഷൊഹൈബ് ഖാന്‍, കെ.ടി.സി. അബ്ദുള്ള, ഏനാ സാഹ, പാല മൊന്നപ്പ, വനിതാ കൃഷ്ണന്‍, മധു ബാല ദവീ, അനിഘ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍...
 
ക ഥ, തിരക്കഥ, സംഭാഷണം-ഷമീര്‍ മുഹമ്മദ് , സംഗീതം-റെക്‌സ് വിജയന്‍, എഡിറ്റര്‍-ശ്രീകര്‍ പ്രസാദ്, കല-ദില്‍ജിത്ത്, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്-വിഷ്ണു തണ്ടാശ്ശേരി, പരസ്യകല-പപ്പായ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ജോണ്‍പോള്‍, അസോസിയേറ്റ് ഡയറക്ടര്‍-വിഷ്ണുനമ്പൂതിരി, ശ്രീജിത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഷൊ ഹൈബ് കാന്‍ ഹനീഫ്, പി.ആര്‍.ഒ. - എ. എസ്. ദിനേശ്.
Breaking News
Loading...
Quick Message
Press Esc to close
Copyright © 2013 MollyBuzz All Right Reserved