നാല് ദിവസം കൊണ്ട് 100 കോടി

ദീപാവലിയോടനുബന്ധിച്ച് ഇറങ്ങിയ ക്രിഷ് 3 ഒറ്റദിവസം കൊണ്ട് ഏറ്റവും കൂടുതല്‍ തുക വാരിക്കൂട്ടിയ സിനിമയായി മാറിയിരിക്കുന്നു. അടുത്തിടെ ഇറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രം ചെന്നൈ എക്‌സ് പ്രസ്സിനെ പിന്തള്ളിയാണ് ക്രിഷ് 3 മുന്നിലെത്തിയത്. നാല് ദിവസം കൊണ്ട് 100 കോടി രൂപയുടെ കളക്ഷന്‍ റെക്കോര്‍ഡും ക്രിഷിനൊപ്പമുണ്ട്.

തിങ്കളാഴ്ച മാത്രം 35.91 കോടി രൂപയാണ് തീയറ്ററുകളില്‍ നിന്ന് നേടിയത്. ദീപാവലിക്കും ഒരു ദിവസം മുന്‍പ് നവംബര്‍ ഒന്നാം തീയതിയാണ് ക്രിഷ് 3 തീയറ്ററുകളില്‍ എത്തിയത്. ആദ്യദിനം കൊണ്ട് 25.20 കോടി രൂപയാണ് നേടിയത്. 

ഹൃത്വിക് റോഷനും പ്രിയങ്ക ചോപ്രയുമാണ് പ്രധാന വേഷങ്ങളില്‍. ഒപ്പം വില്ലന്‍ വേഷങ്ങളില്‍ വിവേക് ഒബ്രോയിയും, കങ്കണ റാണൌട്ടും തിളങ്ങുന്ന പ്രകടനം നടത്തുന്നു. ഹൃത്വിക്വിന്റെ അച്ഛന്‍ രാകേഷ് റോഷനാണ് സിനിമയുടെ നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്.
Breaking News
Loading...
Quick Message
Press Esc to close
Copyright © 2013 MollyBuzz All Right Reserved